കാശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെ; ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു-കാശ്മീര്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ട് പാക് വിദേശകാര്യ മന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing കാശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെ; ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു-കാശ്മീര്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ട് പാക് വിദേശകാര്യ മന്ത്രി

കാശ്മീരില്‍ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ട് വീണ്ടും പാകിസ്താൻ.
യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇത്തരത്തില്‍ ആവശ്യമുന്നയിച്ചത്. കാശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിയ്ക്കുകയാണെന്നും 80 ലക്ഷത്തോളം കാശ്മീരികള്‍ സൈന്യത്തിന്‍റെ തടവറയിലാണെന്നുമുള്ള ആരോപണമാണ് മന്ത്രി ഉന്നയിച്ചിരിക്കുന്നത്.

കാശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു-കാശ്മീര്‍ എന്നും വിശേഷിപ്പിച്ചു കൊണ്ട് അദ്ദേഹം ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിച്ചു. കാശ്മീരിലെ വ്യാപാരസ്ഥാപനങ്ങളില്‍ ആവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടെന്നും അടിയന്തിര വൈദ്യസഹായം പോലും ലഭിക്കുന്നില്ലെന്നും ഖുറേഷി ആരോപണവും ഉന്നയിച്ചു.

കാശ്മീരിലെ വ്യാപാരസ്ഥാനങ്ങളില്‍ ആവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. അടിയന്തിര വൈദ്യസഹായം പോലും ലഭിക്കുന്നില്ല. കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണ്. അത് ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ല, ഖുറേഷി വ്യക്തമാക്കി.

0Shares