
കൊച്ചി: മികച്ച നടിക്കുള്ള മെല്‍ബണ്‍ ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ 2017 പതിപ്പിന്റെ നോമിനേഷന്‍ പട്ടികയില്‍ കാവ്യയും. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലെ പ്രകടനത്തിന്റെ മികവിലാണ് കാവ്യ പട്ടികയില്‍ ഇടം നേടിയത്.

ആലിയാ ഭട്ട്, വിദ്യാ ബാലന്‍, കൊങ്കണ സെന്‍ ശര്‍മ്മ, തനിഷ്ട ചാറ്റര്‍ജി എന്നിവരോടൊപ്പമാണ് കാവ്യയുടെ പേരും ഉള്ളത്. ഓഗസ്റ്റ് 10 മുതല്‍ 22 വരെയാണ് ഫെസ്റ്റിവല്‍.