കാവേരി നദീജല തര്‍ക്കം; കേരളത്തിന്‌ അധികജലമില്ല; തമിഴ്നാടിന്റെ വിഹിതം കുറച്ചു; കര്‍ണാടകയ്ക്ക് അധികജലം നല്‍കാന്‍ സുപ്രീംകോടതി വിധി

  • Post category:news
  • Reading time:1 min read
You are currently viewing കാവേരി നദീജല തര്‍ക്കം; കേരളത്തിന്‌ അധികജലമില്ല; തമിഴ്നാടിന്റെ വിഹിതം കുറച്ചു; കര്‍ണാടകയ്ക്ക് അധികജലം നല്‍കാന്‍ സുപ്രീംകോടതി വിധി

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ അധിക ജലമാവശ്യപ്പെട്ട കോരളത്തിന്റേയും പുതുച്ചേരിയുടേയും ആവശ്യം സുപ്രീം കോടതി തള്ളി. പുതിയ വിധിയില്‍ തമിഴ്നാടിന്റെ വിഹിതം സുപ്രീം കോടതി കുറച്ചു. ഇതുവരെ 192 ടിഎം.സി ജലമായിരുന്നു കര്‍ണാടകം തമഴ്നാടിന് നല്‍കിയിരുന്നത്. ഇത് 177.25 ടി.എം.സിയായാണ് കുറച്ചത്. കര്‍ണാടകത്തിന് 14.75 ടി.എം.സി വെള്ളം അധികം നല്‍കാനും കോടതി ഉത്തരവിട്ടു. ഇതോടെ കര്‍ണാടകയുടെ വിഹിതം 284.25 ടി.എം.സിയായി. വിധിയെ കര്‍ണാടകം സ്വാഗതം ചെയ്തു.

ജല വിതരണം നിയന്ത്രിക്കുന്നതിനായി കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരിക്കാനും കോടതി ഉത്തരവിട്ടു. 15 വര്‍ഷത്തേക്കാണ് ഇന്നത്തെ വിധി. പിന്നീട് ആവശ്യമെങ്കില്‍ വിധി പുനപരിശോധിക്കും. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരണത്തെ കര്‍ണാടകം എതിര്‍ത്തിരുന്നു. കാവേരി മാനേജ്മെന്റ് ബോര്‍ഡ് നിലവില്‍വന്നാല്‍ അണക്കെട്ടുകളുടെ അധികാരം ബോര്‍ഡിനായിരിക്കും. അണക്കെട്ടില്‍നിന്ന് വെള്ളം നല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം ബോര്‍ഡിനായിരിക്കും. ഇതാണ് കര്‍ണാടകം എതിര്‍ക്കുന്നത്.

0Shares