തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഇന്ത്യ എ- ഇംഗ്‌ളണ്ട് ലയണ്‍സ് മത്സരം നടക്കുന്നതിനിടെ തേനീച്ചയാക്രമണം. സ്റ്റേഡിയത്തിൻ്റെ മുകളിലത്തെ ഗ്യാലറിയില്‍ കൂടുകൂട്ടിയ തേനീച്ചകളാണ് ആക്രമണം നടത്തിയത്. മത്സരം കാണാൻ കാഴ്ച്ചക്കാര്‍ കുറവായതിനാല്‍ ടോപ്പ് ഗ്യാലറി തുറന്നുകൊടുത്തിട്ടുണ്ടിയിരുന്നില്ല. താഴെ ഗാലറിയിലായിരുന്നു കണികളുണ്ടായിരുന്നത്. എന്നാൽ മത്സരം തുടങ്ങിയതോടെ ചിലർ മുകളിലെ ഗാലറിയിലേക്ക് ചാടികടക്കുകയും അവരിൽ ആരോ തേനീച്ചയെ ആക്രമിക്കുകയും ചെയ്തു. അതിന് ശേഷമാണ് തേനീച്ചകൾ ആക്രമണം തുടങ്ങിയത്.
ഇതോടെ കളി കുറച്ചുസമത്തേക്ക് നിർത്തിവെക്കുകയും ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തേനീച്ച ഇളകിയതോടെ ഒരാൾ ഷർട്ടൂരി തേനീച്ചകളെ തുരത്താൻ ശ്രമിക്കുകയും ചെയ്തത് കൂടുതൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായാണ് വിവരം. ഫയർഫോഴ്‌സിൻ്റെ സഹായത്തോടെ തേനീച്ചക്കൂട് മാറ്റാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ഉയരത്തിലുള്ള ക്കൂട് മാറ്റാന്‍ സാധിച്ചിട്ടില്ല.