കാളിദാസും ഭാവനയും പിന്നെ പ്രിയാമണിയും; വൈറൽ ആകുന്ന സെൽഫിക്ക് പിന്നിൽ

  • Post category:news
  • Reading time:1 min read
You are currently viewing കാളിദാസും ഭാവനയും പിന്നെ പ്രിയാമണിയും; വൈറൽ ആകുന്ന സെൽഫിക്ക് പിന്നിൽ

മലയാളസിനിമയുടെ ഭാവി വാഗ്ദാനമാണ് ജയറാമിന്റെ മകനായ കാളിദാസ്. മലയാളത്തിലേയും തമിഴിലെയും മുൻനിര താരമായ യുവനടി ഭാവനയും കാളിദാസും ഒപ്പമുള്ള സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

ഇരുവരും ഇതുവരെ ഒരുസിനിമയിൽ പോലും ഒന്നിച്ചിട്ടില്ല. പിന്നെങ്ങിനെ കണ്ടുമുട്ടി എന്ന ചോദ്യത്തിന് ഉത്തരം കൊടുത്തിട്ടുള്ളത് ചിത്രം പങ്കുവെച്ച കാളിദാസ് തന്നെയാണ്. നടി പ്രിയാമണി സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതയായത് കഴിഞ്ഞ ആഴ്ചയാണ്. ഈ വിവാഹത്തിന്റെ റിസപ്‌ഷൻ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആണ് ഇരുവരും കണ്ടുമുട്ടുകയും സെൽഫി പകർത്തുകയും ചെയ്തത്.

0Shares