തിരുവനന്തപുരം: ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് നൽകുമെന്ന് കെ.എസ്.ആര്‍.ടി.സി. ഒരു മാസത്തെ ശമ്ബളത്തിന് ആവശ്യമുള്ള 90 കോടി രൂപ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകളില്‍ നിന്ന് ലഭിച്ചതായാണ് വിവരം. ശബരിമല സര്‍വ്വീസ് കെ.എസ്.ആര്‍.ടി.സിക്ക് നേട്ടമുണ്ടാക്കി. എം പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ട് സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതോടെ അതികം കിട്ടിയത് 30 കോടിയിലധികം.
മണ്ഡല- മകരവിളക്കു കാലത്ത് വരുമാനമായി കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചത് 45.2 കോടി രൂപയാണ്. പമ്ബ-നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു. എ.സി ബസുകള്‍ക്കായിരുന്നു കൂടുതല്‍ ആവശ്യക്കാര്‍. 44 എ.സി ബസുകളാണ് പമ്പ- നിലയ്ക്കല്‍ റൂട്ടിൽ ചെയിന്‍ സർവീസായി സ്ഥിരം ഓടിയത്.