കാല്‍നടയാത്രയായി ശബരിമല ദര്‍ശനത്തിന് പോകുകയായിരുന്ന അയ്യപ്പഭക്തന്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കാല്‍നടയാത്രയായി ശബരിമല ദര്‍ശനത്തിന് പോകുകയായിരുന്ന അയ്യപ്പഭക്തന്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു

പയ്യന്നൂര്‍: കാല്‍നടയായി ശബരിമലയിലേക്ക്‌ പോകുകയായിരുന്ന അയ്യപ്പഭക്തന്‍ പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു. മഞ്ചേശ്വരം പൈവെളിഗെ സ്വദേശി മദന മുല്യയുടെ മകന്‍ കൃഷ്ണപ്പ (55) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ദേശിയ പാതയില്‍ എടാട്ട് തണ്ണീര്‍ പന്തലിന് സമീപം വച്ചായിരുന്നു അപകടം. കൃഷ്ണപയെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ വാഹനം പയ്യന്നൂര്‍ കണ്ടോത്ത് വച്ച് നാട്ടുകാര്‍ പിടികൂടി. ഡ്രൈവര്‍ താമരശ്ശേരി സ്വദേശി റഫീഖ് (28)നെയും പിക്കപ്പ് വാനും പയ്യന്നൂര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു.കോഴിക്കോട് നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്നു പിക്കപ്പ് വാന്‍. അപകടത്തില്‍പ്പെട്ട ഉടന്‍ കൃഷ്ണപ്പയെ കൂടെ ഉണ്ടായിരുന്ന അയ്യപ്പഭക്തരും നാട്ടുകാരും ചേര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ലേക്ക്‌ കൊണ്ടു പോയി.

0Shares