കാലാവസ്ഥ വില്ലനായതോടെ റോഡില്‍ നടത്തുന്ന ബലിദര്‍പ്പണം

  • Post category:news
  • Reading time:1 min read
You are currently viewing കാലാവസ്ഥ വില്ലനായതോടെ റോഡില്‍ നടത്തുന്ന ബലിദര്‍പ്പണം

കൊച്ചി: കേരളത്തിലുണ്ടായ ശക്തമായ മഴകാരണം കര്‍ക്കടക ബലദര്‍പ്പണത്തിലും മാറ്റമുണ്ടായി. ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ആലുവയിലെ നദികളിലും ജലപ്രവാഹമുണ്ടായതാണ് ആലുവയിലെ ബലദര്‍പ്പണത്തില്‍ മാറ്റമുണ്ടായത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റോഡിലാണ് ബലദര്‍പ്പണം നടക്കുന്നത്. മണപ്പുറത്തേയ്ക്കുള്ള റോഡില്‍ അമ്പതിലധികം ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ബലിയിടല്‍ ചടങ്ങ് നടക്കുന്നത്. വെളുപ്പിന് മൂന്നരയോടെ ആരംഭിച്ച ചടങ്ങുകള്‍ പന്ത്രണ്ട് മണിയോടെ അവസാനിക്കും. കര്‍ക്കടകവാവ് ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് പിതൃമോക്ഷം തേടി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തുകയാണ്. മഴക്കെടുതികള്‍ക്കിടയിലും ആയിരങ്ങളാണ് പുലര്‍ച്ചെ മൂന്നു മുതല്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളില്‍ കനത്ത സുരക്ഷാസംവിധാനങ്ങളോടെയായിരുന്നു തര്‍പ്പണച്ചടങ്ങുകള്‍. തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ ഒരേസമയം 2500 പേര്‍ക്കാണ് തര്‍പ്പണത്തിന് സൗകര്യമൊരുക്കിയിരുന്നത്. ശംഖുമുഖം, വര്‍ക്കല പാപനാശം എന്നിവിടങ്ങളില്‍ കടലില്‍ ഇറങ്ങുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വൈകുന്നേരം മൂന്നു വരെയാണ് തര്‍പ്പണത്തിന് സമയം ക്രമീകരിച്ചിരിക്കുന്നത്.

0Shares