
തിരുവനന്തപുരത്തെ വി.ജെ.ടി ഹാളിന് അയ്യങ്കാളിയുടെ പേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് അയ്യങ്കാളി ദിനം ആചരിക്കവെയാണ് മുഖ്യമന്ത്രിയുടെ പുതിയ തീരുമാനം. കാലം കഴിയുംന്തോറും പല ജീര്‍ണിച്ച ആചാരങ്ങളും തലയുയര്‍ത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കെവിന്‍റെ ദുരഭിമാനക്കൊല നവോത്ഥാനം തുടരേണ്ടതിന്‍റെ ആവശ്യകതമാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പലരും നവോത്ഥാനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. നവോത്ഥാന ശ്രമങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
