
ഐ.എസ്.ആര്.ഒ.യുടെ ഭൂനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹം കാര്‍ട്ടോസാറ്റ് 3യുടെ വിക്ഷേപണം വിജയകരം. 17മിനിട്ട് നാല് സെക്കന്റില്‍ ഭ്രമണപഥത്തിലെത്തി. ഇന്ന് രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പി.എസ്.എല്‍.വി.സി-47 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.

ഇതോടൊപ്പം അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ പ്ളാനറ്റിന്റെ 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. ജൂലായ് 22ന് ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് ശേഷം ഇതാദ്യമായാണ് ഐ. എസ്. ആര്.ഒ. വീണ്ടും ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. ഈ വര്‍ഷത്തെ ഐ.എസ്.ആര്.ഒയുടെ അഞ്ചാമത്തെ വിക്ഷേപണമാണിത്. ജനുവരിയില്‍ കലാംസാറ്റ്, ഏപ്രിലില്‍ എമിസാറ്റ്, മെയ് മാസത്തില്‍ ആര്‍ഐ.സാറ്റ്2ബി, എന്നിവയാണ് ചന്ദ്രയാന്‍ 2ന് പുറമെ ഈ വര്‍ഷം നടത്തിയ മറ്റ് വിക്ഷേപണങ്ങള്‍.
1625കിലോഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ് 3 അത്യാധുനിക ക്യാമറ സംവിധാനത്തോടെയുള്ള ഉപഗ്രഹമാണ്. രാജ്യത്തെ ദുരന്തനിവാരണം, നഗരാസൂത്രണം തുടങ്ങിയ മേഖലയിലെ സേവനങ്ങളാണ് കാര്‍ട്ടോസാറ്റിന്റെ ദൗത്യം.
