ആലപ്പുഴ/ മലപ്പുറം: മഞ്ചേരിക്ക് പുറമെ കായംകുളത്തും ഹർത്താൽ അനുകൂലികളുടെ കടന്നുകയറ്റം. തുറന്നു പ്രവർത്തിക്കുന്ന കടകൾക്ക് നേരെയാണ് അക്രമകാരികളായ ഹർത്താൽ അനുകൂലികൾ പരാക്രമം നടത്തിയത്. ഇതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. വ്യാപാരികൾക്ക് സംഭരക്ഷണം നൽകുമെന്ന സർക്കാർ നടപടിയും ഫലം കണ്ടില്ല. പണിമുടക്ക് ഹർത്താൽ പ്രതീതി ഉണ്ടാകുന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയാണ് ചെയ്യുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഹർത്താൽ ദിവസവും അതിനായുള്ള ശ്രമം വ്യാപാരികൾ നടത്തിയിരുന്നു. എന്നാൽ അന്ന് വ്യാപകമായ അക്രമമാണ് സംസ്ഥാനത്തുടനീളം ഉണ്ടായത്. എന്നാൽ ദേശിയ പണിമുടക്കിൽ അക്രമമുണ്ടാകില്ലന്നും കടകൾ അടപ്പിക്കില്ലന്നും നേതാക്കൾ പറഞ്ഞിരുന്നു. ഇതിനെ വകവെക്കാതെയാണ് ചിലരുടെ അഴിഞ്ഞാട്ടം വ്യാപാരികൾക്ക് നേരെ ഉണ്ടായിരിക്കുന്നത്.
കായംകുളത്തും വ്യാപാര സ്ഥാപനങ്ങൾക്കുനേരെ അക്രമം; വ്യാപാരികളെ മർദിച്ചു