കാണാതായ സുഖോയ് 30 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

  • Post category:news
  • Reading time:1 min read
You are currently viewing കാണാതായ സുഖോയ് 30 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

ന്യൂഡല്‍ഹി: പരിശീലനപ്പറക്കലിനിടെ അസമിലെ തേസ്പൂരിനടുത്ത് ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. തേസ്പൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയായി വിമാനം കാണാതായ വനത്തില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്.

കാണാതായ പൈലറ്റുമാരെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായത്. രണ്ടു പൈലറ്റുമാര്‍ കാണാതായ സുഖോയ് പോര്‍വിമാനത്തില്‍ ഉണ്ടായിരുന്നു.

0Shares