
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ബസിനു നേരെ വ്യാപക ആക്രമണം. പൊതുജനജീവിതത്തെ സാരമായി ബാധിച്ച ഹര്‍ത്താല്‍ ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. ഹര്‍ത്താല്‍ ആരംഭിക്കുന്നതിന് മുബ് ആലുവയില്‍ കെ.എസ്.ആര്‍.ടി.സി ബസിൻ്റെ ചില്ല് തകര്‍ത്തിരുന്നു.

ഹർത്താൽ ദിനം സംസ്ഥാനത്ത് അങ്ങോളമിങ്ങോളം 18 കെ.എസ്.ആര്‍.ടി.സി ബസുകൾക്കാണ് കല്ലേറുണ്ടായത്. ഇതില്‍ പതിമൂന്നെണ്ണം ഓര്‍ഡിനറി ബസുകളാണ്. നാല് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടേയും ഒരു മിന്നല്‍ ബസിൻ്റെയും ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ബസൊന്നിന് പന്ത്രണ്ടായിരം രൂപ വീതമാണ് അറ്റകുറ്റപണിക്ക് മാത്രം ചെലവാകുക. ഇത്തരത്തില്‍ ചില്ലുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് 2,16,000 രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ഇത്രയും ബസുകളുടെ രണ്ടുദിവസത്തെ സര്‍വീസും മുടങ്ങുന്നതോടെ വരുമാനനഷ്ടം 25 ലക്ഷം രൂപ എന്നും കണക്കാക്കുന്നു. കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായവരുമാന നഷ്ടം വേറെയും ഉണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്.
