കള്ളനോട്ടു കേസില്‍ അറസ്റ്റിലായ സീരിയല്‍ നടിക്ക് ജാമ്യം കിട്ടി

  • Post category:news
  • Reading time:1 min read
You are currently viewing കള്ളനോട്ടു കേസില്‍ അറസ്റ്റിലായ സീരിയല്‍ നടിക്ക് ജാമ്യം കിട്ടി

കൊച്ചി : കള്ളനോട്ട് കേസില്‍ അറസ്റ്റിലായ ഇടുക്കി വണ്ടന്‍മേടിലെ സീരിയല്‍ നടി സൂര്യ ശശികുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നടിയുടെ വീട്ടില്‍ നിന്ന് കള്ളനോട്ട് പിടിച്ചെടുത്ത കേസിലായിരുന്നു ഇവര്‍ അറസ്റ്റിലായത്. സൂര്യയുടെ അമ്മയുടെ കൊല്ലത്തെ വീട്ടില്‍ നിന്നാണ് കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്. കൊല്ലത്തെ ആഡംബര വീടുകള്‍ കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നുണ്ടെന്നറിഞ്ഞ പോലീസ് അന്വേഷണത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.നടിയെ കൂടാതെ അമ്മയേയും സഹോദരിയായ ശ്രുതിയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 57 ലക്ഷത്തിന്റെ കള്ളനോട്ടുകളും, അച്ചടി സാമഗ്രികളുമാണ് ഇവരുടെ വീട്ടില്‍ നിന്നും പോലീസ് പിടിച്ചത്. വണ്ടിമേല്‍ പോലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവര്‍ നേരത്തേ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം ആവശ്യപ്പെട്ട് സൂര്യ ശശികുമാര്‍ വീണ്ടും നല്‍കിയ ഹര്‍ജിയിലാണ് ജാമ്യം ലഭിച്ചത്.

0Shares