കലോത്സവം അഞ്ചാം ദിനം: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ട് ജില്ലകള്‍ ഒപ്പത്തിനൊപ്പം.

  • Post category:news
  • Reading time:1 min read
You are currently viewing കലോത്സവം അഞ്ചാം ദിനം: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ട് ജില്ലകള്‍ ഒപ്പത്തിനൊപ്പം.

കണ്ണൂര്‍: 57ാം-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അഞ്ചാം ദിനത്തിലേക്ക് കടന്നപ്പോള്‍ ജില്ലകള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്. 608 പോയിന്റോടെ കോഴിക്കോടും പാലക്കാടുമാണ് ഒന്നാം സ്ഥാനത്ത്. കണ്ണൂര്‍ 599 പോയിന്റോടെ രണ്ടാമതും, 590 പോയിന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്.

588 പോയിന്റുള്ള തൃശ്ശൂര്‍ തൊട്ടുപിന്നിലുണ്ട്. സംഘനൃത്തം, ഒപ്പന, അറബനമുട്ട്, നാടോടിനൃത്തം എന്നിവയാണ് ഇന്നത്തെ പ്രധാന ഇനങ്ങള്‍. അതേസമയം, കലോത്സവത്തിലെ അപ്പീലുകളുടെ എണ്ണം രണ്ടായിരത്തോളമെത്തി റെക്കോര്‍ഡ് പ്രകടനമാണ് കാഴ്ചവെക്കുന്നത്.

0Shares