തിരുവനന്തപുരം: വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ മണിയുടെ മരണം സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ വിനയനില്‍ നിന്ന് സി.ബി.ഐ മൊഴിയെടുത്തു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് ഓഫീസിലെത്തിയാണ് വിനയന്‍ മൊഴി നല്‍കിയത്.ചാലക്കുടിക്കാരന്‍ ചങ്ങാതി സിനിമയുടെ ക്ലൈമാക്സിലാണ്, മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. കലാഭവന്‍ മണിയുടെ മരണം സിനിമയില്‍ ഒരു കൊലപാതകമായാണ് വിനയന്‍ ചിത്രീകരിച്ചിരിക്കുന്നത്. 2016 മാര്‍ച്ചിലാണ് കലാഭവന്‍ മണി മരിക്കുന്നത്.
വീടിന് സമീപത്തെ പാടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചുകൊണ്ടിരിക്കെയാണ് മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മണിയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസ് ലോക്കല്‍ പൊലീസ് അന്വേഷിച്ചെങ്കിലും മരണത്തിലെ ദുരൂഹത നീക്കാനായില്ല. തുടര്‍ന്ന് ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറി.
കലാഭവന്‍ മണിയുടെ മരണം; സംവിധായകന്‍ വിനയനില്‍ നിന്ന് സി.ബി.ഐ മൊഴിയെടുത്തു