
കരണ്‍ ജോഹറിന്റെ സംവിധാന മികവില്‍ ഒരുങ്ങിയ ചിത്രമാണ് സ്റ്റുഡന്റ് ഒഫ് ദ ഇയര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നുവെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നതാണ്. വരുണ്‍ ധവാന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ആലിയ ഭട്ട് എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ താരങ്ങള്‍.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നായികയായി എത്തുന്നത് പ്രശസ്ത നടന്‍ ചങ്കി പാണ്ഡെയുടെ മകള്‍ അനന്യ പാണ്ഡെയാണ്. കഴിഞ്ഞയാഴ്ച അനന്യ ഓഡിഷനില്‍ പങ്കെടുത്തു. കരണ്‍ ജോഹര്‍, ടൈഗര്‍ ഷ്രോഫ്, ചിത്രത്തിന്റെ സംവിധായകന്‍ പുനീത് മല്‍ഹോത്ര എന്നിവരും ഓഡിഷന്‍ സമയത്ത് ഉണ്ടായിരുന്നു. ആദ്യ ഭാഗത്തില്‍ ആലിയ പറഞ്ഞ ഡയലോഗ് അനായാസമായി അവതരിപ്പിച്ച അനന്യയെ നായികയാക്കാന്‍ കരണ്‍ തീരുമാനിക്കുകയായിരുന്നു.
