കനത്ത മഴ; വെള്ളപ്പൊക്കം; എറണാകുളം എം.പി ഹൈബിയുടെ വീടും കാറും വെളളത്തിനടിയിലായി

  • Post category:news
  • Reading time:1 min read
You are currently viewing കനത്ത മഴ; വെള്ളപ്പൊക്കം; എറണാകുളം എം.പി ഹൈബിയുടെ വീടും കാറും വെളളത്തിനടിയിലായി

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ എറണാകുളം എം.പി ഹൈബിയുടെ വീടും കാറും വെളളത്തിനടിയിലായി. അരമണിക്കൂറിനുള്ളില്‍ വീട്ടിലെ പല സാധനങ്ങളും വെള്ളത്തിനടിയിലായെന്ന് ഹൈബിയുടെ ഭാര്യ അന്ന പറഞ്ഞു. കൊച്ചിയില്‍ മഴക്കാലത്ത് സാധാരണഗതിയില്‍ വെള്ളം പൊങ്ങാറുണ്ടെന്നും എന്നാല്‍ ഇത്തരത്തിലുള്ള പൊടുന്നനെയുള്ള വെള്ളപ്പൊക്കം ഇതാദ്യമാണെന്നും കൊച്ചി നിവാസികള്‍ പറയുന്നു.

മഴയ്ക്ക് മുന്‍പേ കാനകള്‍വൃത്തിയാക്കാത്തതാണ് കനത്തമഴയില്‍ കൊച്ചി മുങ്ങാന്‍ കാരണമെന്നആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് പോലും വെള്ളം കയറാത്ത ഇടങ്ങള്‍ വരെ ഇന്നും ഇന്നലെയുമായി പെയ്ത മഴയിലെ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. പ്രളയത്തില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചയിടങ്ങളും ഇന്ന് വെള്ളത്തിലാണ്.

കോടികള്‍ കാനകള്‍ക്കായി ചെലവിട്ടിട്ടും ജനങ്ങള്‍ ദുരിതത്തിലാണെന്നാണ് ആരോപണം. മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ ഒമ്പത്ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കണയന്നൂര്‍ താലൂക്കില്‍ എളംകുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത് വില്ലേജുകളിലായി ഏഴും, കൊച്ചി താലൂക്കില്‍ നായരമ്പലം തോപ്പുംപടി വില്ലേജുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകളുമാണ് തുറന്നിരിക്കുന്നത്.

0Shares