റിയാദ്: ദിവസങ്ങളായി സൗദിയിൽ തിമർത്തു പെയ്യുന്ന മഴയിൽ കനത്ത നാശനഷ്ടം. നിർത്തിയിട്ട നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിലായി. തോരാത്ത മഴ ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു. കഴിഞ്ഞ ദിവസം റിയാദില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ അപകടത്തില്‍ പെട്ടു.

എന്‍ജിനും അഞ്ചാം നമ്പര്‍ കോച്ചും പാടേ മറിയുകയും മറ്റ് കോച്ചുകള്‍ പാളത്തില്‍ നിന്ന് തെന്നിമാറുകയും ചെയ്തു. ആറ് ജീവനക്കാരും 193 യാത്രക്കാരുമാണ് ട്രെയിനിലുണ്ടായിരുന്നത്. 18 പേര്‍ക്ക് പരിക്കേറ്റു.

സംഭവമുണ്ടായ ഉടനെ കുതിച്ചത്തെിയ റെയില്‍വേ ടാസ്ക് ഫോഴ്സും സിവില്‍ ഡിഫന്‍സും റെഡ്ക്രസന്‍റും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. 10 കിലോമീറ്റര്‍ അകലത്തിലുള്ള ദമ്മാം റെയില്‍വേ സ്റ്റേഷനില്‍ അടിയന്തര സൗകര്യങ്ങളൊരുക്കി പരിക്കേറ്റ ആളുകളെ അവിടെയത്തെിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
