
കാഞ്ഞങ്ങാട് : നരേന്ദ്ര മോദി സർക്കാരിന്‍റെ ഫാസിസ്റ്റ് നിലപാടിൽ പ്രധിഷേധിച്ച് ഐ.എ.എസ് പദവി ഉപേക്ഷിച്ച കണ്ണൻ ഗോപിനാഥിനെ, യു. പി പോലീസിന്‍റെ പൗരത്വ പ്രക്ഷോഭകർക്കെതിരെയുള്ള നരനായാട്ടിൽ പ്രതിഷേധിക്കുന്നതിനിടെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു എം.എസ്. എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നഗരത്തിൽ പ്രകടനം നടത്തി.

എം. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹഷിം ബംബ്രാണി, ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട്, ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, ആബിദ് ആറങ്ങാടി, ഹമീദ് സി .ഐ, അസറുദ്ദീൻ മണിയനോടി , അഷ്‌റഫ് ബോവിക്കാനം, സലാം ബെളിഞ്ചം, താഹ ചേരൂർ, ജംഷീർ ചിത്താരി, ഷാനിഫ് നെല്ലിക്കട്ട, ഹസ്സൻ പടിഞ്ഞാർ, അജിമൽ മിർഷാൻ, റമീസ് ആറങ്ങാടി, ഇർഷാദ് കല്ലുരാവി, തുടങ്ങിയവർ നേതൃത്വം നൽകി.
