കണ്ണൂര്‍: പുലിയെ കണ്ടതായി വാര്‍ത്തകള്‍ വന്നതിനു പിന്നാലെ പയ്യാമ്പലത്തിനു സമീപം പള്ളിയാംമൂലയില്‍ രണ്ടു പശുക്കള്‍ ചത്ത നിലയില്‍. പുലി പിടിച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഴീക്കോട് വായിപ്പറമ്പില്‍ പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്നുള്ള ജാഗ്രത എട്ടാം ദിവസത്തിലേക്കു കടന്നിരിക്കുന്നതിനിടെയാണ് പുതിയ സംഭവവും.

വായിപ്പറമ്പില്‍ പുലിയെ കണ്ടെന്ന് ഏറെ പേര് തീര്‍ത്തു പറഞ്ഞതിനാല്‍ സ്ഥലം അരിച്ചുപെറുക്കി പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ജനത്തെ ഭീതിയിലാക്കി പുലിയെ ഇവിടെ കണ്ടത്. തുടര്‍ച്ചയായ രണ്ടു ദിവസം പുലിയെ കണ്ടതോടെ വായിപ്പറമ്പ് വരയില്മഠത്തില് കുന്നിലെ കാട്ടില്‍ വനംവകുപ്പ് പുലിക്കെണി സ്ഥാപിച്ചു. ഏതാനും ആഴ്ച മുന്‍പ് കണ്ണൂര്‍ നഗരത്തില്‍ പുലിയിറങ്ങിയിരുന്നു.