കണ്ണൂര്‍/ കൊച്ചി/ തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും കേരളത്തിലെ മറ്റു വിമാനത്താവളത്തിലേക്ക് പുതിയ സർവീസ് ആരംഭിക്കാനൊരുങ്ങി വിമാനകമ്പനികൾ. ഇന്‍ഡിഗോ, ഗോ എയര്‍ വിമാനകമ്പനികളാണ് അടുത്തമാസം മുതൽ സർവീസ് ആരംഭിക്കുന്നത്. കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കൊച്ചി റൂട്ടുകളിലേക്കാണ് ഇപ്പോൾ ഷെഡ്യൂൾ പ്രഖ്യാപിച്ചിരിക്കുന്നത്.
മാര്‍ച്ച് ആദ്യവാരം ഗോ എയറും 31-ന് ഇന്‍ഡിഗോയും സര്‍വീസ് തുടങ്ങും. ഗോ എയര്‍ എല്ലാ ദിവസവും രാവിലെ കണ്ണൂര്‍-തിരുവനന്തപുരം-ദില്ലി റൂട്ടിലാണ് സര്‍വീസ് നടത്തുക. ഇതിനുപുറമേ കൊച്ചി-തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലും സര്‍വീസ് നടത്തും.
ഇന്‍ഡിഗോ: കൊച്ചി-കണ്ണൂര്‍ റൂട്ടിലെ സമയക്രമം
1. രാവിലെ 7.50-ന് കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്ക്. 8.45-ന് കൊച്ചിയില്‍.
2. 11.45-ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 12.45-ന് കണ്ണൂരില്‍.
3. വൈകീട്ട് 5.15-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 6.10-ന് കൊച്ചിയില്‍.
4. കൊച്ചിയില്‍നിന്ന് രാത്രി 8.40-ന് പുറപ്പെട്ട് 9.40-ന് കണ്ണൂരിലെത്തും
ടിക്കറ്റ് നിരക്ക് – 1497 രൂപയാണ്.
തിരുവനന്തപുരം-കണ്ണൂര്‍
1. ഉച്ചയ്ക്ക് 1.05-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 2.25-ന് തിരുവനന്തപുരത്തെത്തും.
2. 2.45-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 4.10-ന് കണ്ണൂരിലെത്തും.
2240 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ് തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി.
