കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റ സംഭവം; പിന്നില്‍ സി.പി.എം എന്ന് ബി.ജെ.പി

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റ സംഭവം; പിന്നില്‍ സി.പി.എം എന്ന് ബി.ജെ.പി

കണ്ണൂർ: കണ്ണൂരിൽ ആർ എസ്എസ് പ്രവർത്തകന് വെട്ടേറ്റു. കണ്ണൂർ മുഴുപ്പിലങ്ങാടാണ് സംഭവം. മുഴുപ്പിലങ്ങാട് മണ്ഡൽ കാര്യവാഹക് പി. നിധീഷിനാണ് ബീച്ച് റോഡിൽ വെച്ച് വെട്ടേറ്റത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം, പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് എടക്കാട് പോലീസ് അന്വേഷണം തുടങ്ങി. പത്തുപേരടങ്ങുന്ന സി.പി.എം സംഘമാണ് ആക്രമണം നടത്തിയതെന്ന് ബി.ജെ.പി ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് മേഖലയില്‍ നടന്ന സമാധാന യോഗത്തില്‍ പങ്കെടുത്ത ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹക് നിധിഷിനെ വെട്ടി കൊലപ്പെടുത്താനുള്ള ശ്രമം തികച്ചും പ്രതിഷേധ അര്‍ഹമാണെന്ന് ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഒരു ഭാഗത്തു സി.പി.എം സമാധാന ശ്രമങ്ങളെ പ്രഹസനം ആകുകയും, മറുഭാഗത്തു അക്രമകാരികള്‍ക്കു വേണ്ട എല്ലാവിധ സൗകര്യങ്ങളും നല്‍കി അവരെ സഹായിക്കുകയും ചെയുന്ന നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് മേഖലയില്‍ പോലീസ് വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ വളരെ അധികം താല്‍പര്യപൂര്‍വം പങ്കെടുകയും, ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത നിധിഷിനെ പോലുള്ള വ്യക്തികളെ വെട്ടികൊല്ലാനുള്ള സി.പി.എം ശ്രമം മേഖലയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീഷം തകര്‍ക്കാന്‍ വേണ്ടി മാത്രം ആണ്. ജില്ലയില്‍ പലഭാഗത്തും സി.പി.എം അക്രമത്തിനു കോപ്പു കൂട്ടുകയാണ് എന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു

0Shares