കണ്ണൂരില്‍ രണ്ട് സി​.പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു; പിന്നില്‍ ആര്‍.എസ്.എസ്. എന്ന് ആരോപണം

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ രണ്ട് സി​.പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു; പിന്നില്‍ ആര്‍.എസ്.എസ്. എന്ന് ആരോപണം

കൂ​ത്തു​പ​റ​മ്പ്: മാ​ന​ന്തേ​രി മു​ട​പ്പ​ത്തൂ​ർ നാ​യ​നാ​ർ​സ്മാ​ര​ക വാ​യ​ന​ശാ​ല​ക്ക് സ​മീ​പം ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു. മാ​ന​ന്തേ​രി മു​ട​പ്പ​ത്തൂ​രി​ലെ കൊ​വ്വ​ൽ ഹൗ​സി​ൽ എം. ​റി​ജു (32), കെ. ​അ​നി​രു​ദ്ധ് (38) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘ​ടി​ച്ചെ​ത്തി​യ ആ​ർ.​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സി.​പി.​എം ആ​രോ​പി​ച്ചു. ത​ല​ക്കും കൈ​ക​ൾ​ക്കും വെ​ട്ടേ​റ്റ അ​നി​രു​ദ്ധി​നെ ത​ല​ശ്ശേ​രി ഗ​വ.​ആ​ശു​പ​ത്രി​യി​ലും റി​ജു​വി​നെ കൂ​ത്തു​പ​റ​മ്പ് ഗ​വ. ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക​ണ്ണ​വം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

0Shares