കടൽ പ്രക്ഷുബ്ദം: ലക്ഷദ്വീപില്‍ കുടുങ്ങി കിടക്കുന്നത് അന്‍പതോളം മത്സ്യത്തൊഴിലാളികള്‍; ഇതുവരെ സഹായം എത്തിയില്ല എന്ന് ആരോപണം

  • Post category:news
  • Reading time:1 min read
You are currently viewing കടൽ പ്രക്ഷുബ്ദം: ലക്ഷദ്വീപില്‍ കുടുങ്ങി കിടക്കുന്നത് അന്‍പതോളം മത്സ്യത്തൊഴിലാളികള്‍; ഇതുവരെ സഹായം എത്തിയില്ല എന്ന് ആരോപണം

കാറ്റിലും കോളിലുംപെട്ട് ലക്ഷദ്വീപില്‍ കുടുങ്ങി കിടക്കുന്നത് അൻപതോളം മത്സ്യത്തൊഴിലാളികള്‍. അഞ്ചു ബോട്ടുകളിലെ തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്. മഹാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒരാഴ്ചയായി ഇവര്‍ കുടുങ്ങി കിടക്കുകയാണ്.

തിരുവനന്തപുരം പൊഴിയൂരില്‍നിന്നുള്ള പത്തുപേരും ഈ സംഘത്തിലുണ്ട്. അധികാരികള്‍ ആരും ഇതുവരെ എത്തിയിട്ടില്ലെന്നും ആഹാരവും മരുന്നും പോലും ലഭിക്കാത്ത സാഹചര്യമാണെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

അതേസമയം, മഹാ ചുഴലിക്കാറ്റിന്‍റെ ഭാഗമായി ഗുജറാത്ത് തീരങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത രണ്ടു ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

0Shares