തമിഴ്‌നാട്: ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് രാമേശ്വരം സ്വദേശിയായ മത്സത്തൊഴിലാളി മരിച്ചു. തങ്കച്ചിമഠം സ്വദേശി ബ്രിസ്റ്റോ(22) ആണ് മരിച്ചത്. ഇന്നലെ രാത്രി കച്ചയ്ത്തീവനടുത്ത് വെച്ചാണ് ബ്രിസ്‌റ്റോയ്ക്ക് വെടിയേറ്റത്. രാമേശ്വരം തുറമുഖത്ത് നിന്ന് 400 മീന്‍പിടിത്തവള്ളങ്ങള്‍ക്കൊപ്പം കടലില്‍ പോയി തിരിച്ചു തീരത്തേക്ക് വരുന്നതിനിടെയാണ് ഇയാള്‍ക്ക് വെടിയേറ്റത്.

സംഭവത്തില്‍ തമിഴ്‌നാട്ടിലെ മുഖ്യ പ്രതിപക്ഷമായ ഡി.എം.കെ രംഗത്തെത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് കേന്ദ്രം ശക്തമായി പ്രതികരിക്കണമെന്ന് ഡി.എം.കെ ആവശ്യപ്പെട്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളിയുടെ മരണത്തില്‍ തമിഴ്‌നാട്ടില്‍ ജനങ്ങള്‍ വന്‍ പ്രതിഷേധ ധര്‍ണ്ണ ആരംഭിച്ചിരിക്കുകയാണ്.