
കൊച്ചി നഗരത്തെ ഗുണ്ടാവിമുക്തമാക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായി, ഗുണ്ടകൾക്ക് സോഷ്യല്‍ മീഡിയയിലുള്ള പേജുകള്‍ ഉൾപ്പെടെ പരിശോധിക്കാനൊരുങ്ങുകയാണ് കേരളാ പോലീസ്. ഇതിൻ്റെപ്രാഥമിക ഘട്ടമായി പ്രമുഖ ഗുണ്ടകളുടെ ഒരു പട്ടിക രൂപികരിക്കാനും പോലീസ് തീരുമാനിച്ചു. സംസ്ഥാനത്തു നടപ്പാക്കിയ ‘ഓപ്പറേഷന് കിങ് കോബ്ര’യുടെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 4 ദിവസമായി നടന്നു വരുന്ന ‘ഓപ്പറേഷന് കിങ് കോബ്ര’യില്‍ ഇതിനോടകം 60 പിടികിട്ടാപ്പുള്ളികള്‍ പിടിയിലായതായി കൊച്ചി സിറ്റി കമ്മിഷണര്‍ എസ്. സുരേന്ദ്രന് അറിയിച്ചു.

കരുതല്‍ നടപടിയുടെ ഭാഗമായി 21 പേരെ പിടികൂടി. ഇതുവരെ ആകെ 186 ഗുണ്ടകള്‍ പിടിയിലായിട്ടുണ്ട്. കൊച്ചി നഗരത്തിലെ ഗുണ്ടാവിമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും, ഈ നടപടി മാര്‍ച്ച് 31 വരെ തുടരുമെന്നും പോലീസ് അറിയിച്ചു. കേരളാ പോലീസ് ആവിഷ്ക്കരിച്ച ഓപ്പറേഷന് കിങ് കോബ്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിൻ്റെ ഭാഗമായി തന്നെയാണ് ഇപ്പോള്‍ ഗുണ്ടകളുടെ സോഷ്യല്‍ മീഡിയ പേജുകളും പൊലീസ് പരിശോധിക്കുന്നത്.
ഗുണ്ടകൾ ചെയ്യുന്ന പേജുകള്‍ പിന്തുടരുന്നവര് ഭാവിയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് മാറിയേക്കാം. അതുകൊണ്ടാണ് ഇത് പിന്തുടരുന്നവരെയും ഞങ്ങള്‍ നിരീക്ഷിക്കുന്നത്. ക്രിമിനലുകളുമായി ബന്ധമുള്ളവരും ഇത്തരം പേജുകള്‍ പിന്തുടരാമെന്നും ഡി.സി.പി പറഞ്ഞു. പോലീസിൻ്റെ സൈബര്‍ സെല്ലും ഇത്തരക്കാരെ നിരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.
മാത്രമല്ല, ഓരോ ഗുണ്ടയ്ക്കും ഒരു പോലീസ് ഓഫീസറെ നിയമിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. പ്രധാനമായും മൂന്ന് തരത്തിലാണ് ഗുണ്ടകളുകളുടെ പട്ടിക ഉണ്ടാക്കുക. ഫോളോ ചെയ്യുന്നവരെ നിലവിൽ ഗുണ്ടകളായി മുദ്രകുത്താന്‍ പൊലീസ് ഉദ്ദേശിക്കുന്നില്ല. ശേഷം ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമെ ഇത്തരം കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
