ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്; ആറ് സ്ത്രീകളടക്കം 9 പേര്‍ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്; ആറ് സ്ത്രീകളടക്കം 9 പേര്‍ പിടിയില്‍

തിരുവനന്തപുരം: പട്ടത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ പിടിയില്‍. ആറ് സ്ത്രീകളും മൂന്ന് പുരുഷന്‍മാരുമാണ് കസ്റ്റഡിയിലായത്. ലൊക്കാന്റൊ എന്ന വെബ്സൈറ്റ് വഴിയാണ് ഇവരുടെ ഇടപാടുകള്‍. മലയാളികളും നേപ്പാളികളുമടക്കമുള്ള സ്ത്രീകളെ ഉപയോഗിച്ചാണ് ഇവിടെ ഇടപാടുകള്‍ നടത്തുന്നത്. കുടുംബമായി ജീവിക്കുന്നു എന്ന പേരില്‍ നഗരങ്ങളിലെ വലിയ കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്താണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള നമ്പറുകളില്‍ ബന്ധപ്പെട്ട് ഇടനിലക്കാരന്‍ നേരിട്ടാണ് ആവശ്യക്കാരെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് കാറില്‍ എത്തിച്ചിരുന്നത്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം റാക്കറ്റുകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

0Shares