ഓണാഘോഷത്തിനിടെ വാക്കുതർക്കം; പരിഹരിക്കാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഓണാഘോഷത്തിനിടെ വാക്കുതർക്കം; പരിഹരിക്കാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു

കൊല്ലം: കൊല്ലം ഓച്ചിറയില്‍ ഓണാഘോഷത്തിനിടെയുണ്ടായ വാക്കുതര്‍ക്കം പരിഹരിക്കാന്‍ എത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സുജിത് ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ഓച്ചിറ കഴുവേലി മൂക്കിന് സമീപത്ത് ചിലര്‍ രാത്രിയില്‍ പടക്കം പൊട്ടിച്ചു.

ഇത് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടായതോടെ വാക്കുതര്‍ക്കം ഉണ്ടായി. ഇത് പരിഹരിക്കാനാണ് സുജിത് എത്തിയത്. ഇതിനിടയില്‍ ഒരാള്‍ സുജിത്തിന്‍റെ നെഞ്ചില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അതേസമയം കൊലപാതകത്തെ തുടര്‍ന്ന് മത സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് കരുനാഗപ്പള്ളി എ.സി.പി അറിയിച്ചു.

0Shares