മുംബൈ: സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മെഴ്‌സിഡീസ് ബെന്‍സ് എസ് ക്ലാസിന്റെ കൊണസേഴ്‌സ് എഡിഷന്‍ വിപണിയിലെത്തി. ദീര്‍ഘദൂരയാത്രയ്ക്ക് അനുയോജ്യമായ എക്‌സിക്യൂട്ടീവ് റിയര്‍സീറ്റാണ് കാറിന്റെ മുഖ്യ ആകര്‍ഷണം. എക്‌സിക്യൂട്ടീവ് റിയര്‍ സീറ്റിന് പുറമെ രാത്രിയാത്രയില്‍ അപകടം ഒഴിവാക്കുന്ന നൈറ്റ് വ്യൂ അസിസ്റ്റ് പ്ലസ്, കാറിനുള്ളിലെ വായു ശുദ്ധമാക്കുന്ന എയര്‍ ബാലന്‍സ് പെര്‍ഫ്യൂം പാക്കേജ് തുടങ്ങിയവയും കൊണസേഴ്‌സ് എഡിഷന്റെ സവിശേഷതകളാണ്.

2996 സി.സി വി സിക്‌സ് എന്‍ജിന്‍ 5250 6000 ആര്‍.പി.എമ്മില്‍ 333 ബി.എച്ച്.പി കരുത്ത്, 1600 4000 ആര്‍.പി.എമ്മില്‍ 480 എന്‍.എമ്മാണ് പരമാവധി ടോര്‍ക്ക്, 6.1 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കി.മി വേഗം. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം.മൂന്നിലെ സീറ്റ് മടക്കിവച്ചാല്‍ സുഖകരമായി കാല്‍നീട്ടി ഇരിക്കാം. ഒറ്റയൊരു ബട്ടണമര്‍ത്തിയാല്‍ മാത്രംമതി ദീര്‍ഘദൂര യാത്രകള്‍ക്ക് യോജിക്കുംവിധം സീറ്റുകള്‍ പുനഃക്രമീകരിക്കപ്പെടും.

