ഒരുമാസം ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; ബി.ജെ.പി എം.എല്‍.എയ്ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ ലൈംഗിക പീഡനപരാതിയുമായി യുവതി

  • Post category:news
  • Reading time:1 min read
You are currently viewing ഒരുമാസം ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; ബി.ജെ.പി എം.എല്‍.എയ്ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ ലൈംഗിക പീഡനപരാതിയുമായി യുവതി

ബി.ജെ.പി എം.എല്‍.എയ്ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ ലൈംഗിക പീഡനപരാതിയുമായി യുവതി. എം.എല്‍.എയുടെ ബന്ധു ഒരു മാസത്തോളം ഭദോഹിയിലെ ഒരു ഹോട്ടലില്‍ പൂട്ടിയിട്ടു. 2017 ലെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് കാലഘട്ടത്തിലായിരുന്നു ഇത്.

ബി.ജെ.പി എം.എല്‍.എ രവീന്ദ്രനാഥ് ത്രിപതിക്കും ആറ് പേര്‍ക്കുമെതിരെയാണ് ലൈംഗിക പരാതി നല്‍കിയിരിക്കുന്നത്. അവിടെ വച്ച് തന്നെ എം.എല്‍.എ ത്രിപതിയും ബന്ധുക്കളും പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയതായി പോലീസ് ഓഫീസര്‍ റാം ബാദന്‍ സിംഗ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. 2007ല്‍ സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചു. പിന്നീട് 2014 ല്‍ ത്രിപതിയുടെ ബന്ധുവിനെ ഇവര്‍ പരിചയപ്പെട്ടു. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ഇയാള്‍ തന്നെ ശാരീരികമായി ചൂഷണം ചെയ്തുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

0Shares