ഒടുവില്‍ അവള്‍ പോയി; കുഴല്‍കിണറില്‍ വീണ കവേരി മരണത്തിന് കീഴടങ്ങി.

  • Post category:news
  • Reading time:1 min read
You are currently viewing ഒടുവില്‍ അവള്‍ പോയി; കുഴല്‍കിണറില്‍ വീണ കവേരി മരണത്തിന് കീഴടങ്ങി.

ബെളഗാവി (കര്‍ണാടക): രണ്ടുദിവസത്തെ പരിശ്രമങ്ങള്‍ വിഫലമാക്കി കുഴല്‍കിണറില്‍ വീണ ആറുവയസ്സുകാരി മരിച്ചു. ശനിയാഴ്ച വൈകുന്നേരം കുഴല്‍കിണറില്‍ വീണ കാവേരിയാണ് മരിച്ചത്. ബെളഗാവി ജില്ലയിലെ സംജറവാട സ്വദേശി അജിത്തിന്റെയും കവിതയുടേയും മകള്‍ കാവേരി അജിത്താണ് കളിച്ച് കൊണ്ടിരിക്കെ 400 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണത്. രക്ഷാ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് കുട്ടി മരിച്ചത്. അപകടം നടന്ന് 56 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

തിങ്കളാഴ്ച രാത്രിയോടെ കാവേരി മരിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. അത്താണി താലൂക്ക് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടത്തിയത് ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കുട്ടി കുടുങ്ങിക്കിടക്കുന്ന 30 അടി താഴ്ചയില്‍ സമാന്തരമായി കുഴിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നത്. കുഴല്‍കിണറില്‍ വെള്ളം ഇല്ലാതെ ആയതോടെ പുതിയ കുഴല്‍കിണര്‍ കുഴിക്കുകയും പഴയ കിണര്‍ മൂടാതെ കിടന്നതുമാണ് അപകടത്തിന് കാരണമായത്. കര്‍ഷകനായ ശങ്കര്‍ ഹിപ്പരാഗി എന്നയാളുടെ സ്ഥലത്താണ് കുഴല്‍കിണര്‍ സ്ഥിതിചെയ്യുന്നത്.

0Shares