ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍ എന്നെഴുതിവെച്ചാല്‍ അദ്ദേഹം ബ്രീട്ടീഷുകാരനാവുമോ?; ചോദ്യവുമായി ചീഫ് ജസ്റ്റിസ്; രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ വിദേശ പൗരത്വ കേസ് തള്ളി

  • Post category:news
  • Reading time:1 min read
You are currently viewing ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍ എന്നെഴുതിവെച്ചാല്‍ അദ്ദേഹം ബ്രീട്ടീഷുകാരനാവുമോ?; ചോദ്യവുമായി ചീഫ് ജസ്റ്റിസ്; രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ വിദേശ പൗരത്വ കേസ് തള്ളി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ വിദേശ പൗരത്വ കേസ് സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍ എന്നെഴുതിവെച്ചാല്‍ അദ്ദേഹം ബ്രീട്ടീഷുകാരനാവുമോയെന്ന് ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരോട് ചോദിച്ചു.

ഈ മനുഷ്യന്‍ (രാഹുല്‍ ഗാന്ധി) ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ ഓടി നടക്കുക ആണെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.‘ 130 കോടി ജനങ്ങള്‍ ഉള്ള ഈ രാജ്യത്തെ പ്രധാനമന്ത്രി ആകാന്‍ ആരാണ് ആഗ്രഹിക്കാത്തത്? അതൊരു ആരോഗ്യകരം ആയ ആഗ്രഹം ആണ്. നിങ്ങളോട് അങ്ങനെ ആരെങ്കിലും ആ പദവി ഏറ്റെടുക്കാന്‍ പറഞ്ഞാല്‍ ?’ എന്നായിരുന്നു ഇതിനു മറുപടിയായി ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം.

‘എനിക്ക് കുഴപ്പം ഇല്ല’ എന്ന് ഹര്‍ജിക്കാരന്‍ പ്രതികരിച്ചു. ‘ഏതോ ഒരു കമ്പനിയാണ് രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍ ആണെന്നു പറഞ്ഞിരിക്കുന്നത്. കമ്പനി അങ്ങനെ പറഞ്ഞെന്ന് കരുതി രാഹുല്‍ ബ്രിട്ടീഷ് പൗരന്‍ ആകുമോ?’യെന്ന് ചോദിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ഹര്‍ജി തള്ളുകയായിരുന്നു. യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. ബ്രിട്ടീഷ് പൗരത്വം നേടിയ വ്യക്തിയായതിനാല്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും എം.പിയാവുന്നതും തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

0Shares