ഏതെങ്കിലും ബി.ജെ.പിക്കാരന്‍ വോട്ടുതേടി വന്നാല്‍ ചെരിപ്പൂരി മുഖത്തടിക്കും;’ഡോ മോദീ, താന്‍ ഞങ്ങളെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്’; പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

  • Post category:news
  • Reading time:1 min read
You are currently viewing ഏതെങ്കിലും ബി.ജെ.പിക്കാരന്‍ വോട്ടുതേടി വന്നാല്‍ ചെരിപ്പൂരി മുഖത്തടിക്കും;’ഡോ മോദീ, താന്‍ ഞങ്ങളെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്’; പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

കൊച്ചി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തോടുള്ള കേന്ദ്രസര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധം ശക്തം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടാണ് മലയാളികള്‍ കേന്ദ്രനടപടിയ്ക്കെതിരെ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. ‘ഞാന്‍ അക്ഷമനാണ്’ എന്ന കുറിപ്പോടെ മോദി കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രസംഗത്തിന്റെ വീഡിയോയ്ക്കാണ് ആയിരക്കണക്കിന് മലയാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് എന്ന് ആവശ്യപ്പെടുന്നവര്‍ മുതല്‍ തെറിവിളിക്കുന്നവര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. 40,000 ത്തിലേറെ കമന്റുകളാണ് മോദിയ്ക്കെതിരെ ഈ വീഡിയോയ്ക്കു കീഴില്‍ വന്നിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം ഏറ്റുവാങ്ങേണ്ടെന്ന സര്‍ക്കാര്‍ നിലപാടാണ് മലയാളികളെ ഏറ്റവുമധികം രോഷം കൊള്ളിച്ചത്.കേരളത്തിന് യു.എ.ഇ തരുമെന്ന് പറഞ്ഞ കാശ് നമുക്ക് കിട്ടാത്ത രീതിയില്‍ ആക്കിയാല്‍ പൊന്നു മോനെ മോദി പണി ഗോ മാതാവിന്റെ മില്‍ക്കില്‍ തരും ‘ എന്നാണ് ഒരു പ്രതികരണം. ഏതെങ്കിലും ബി.ജെ.പിക്കാരന്‍ വോട്ടുതേടി വന്നാല്‍ ചെരിപ്പൂരി മുഖത്തടിക്കും- എന്ന് മറ്റൊരു കമന്റ്. കേരളത്തിന് വെറും 700 കോടി രൂപ മാത്രം ധനസഹായം നല്‍കിയ കേന്ദ്ര നടപടിയ്ക്കെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് കള്ളപ്പണം തിരിച്ചെത്തിച്ച് ഓരോരുത്തര്‍ക്കും നല്‍കാമെന്ന് മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം തരൂ എന്നാവശ്യപ്പെടുന്നവരുമുണ്ട്. നിരവധി പേരാണ് ഈ ആവശ്യമുന്നയിച്ച് കമന്റിട്ടിരിക്കുന്നത്.

0Shares