എ.ബി.സി ഗ്രൂപ്പിൻ്റെ എ.ബി.സി ഫൗണ്ടേഷന് തുടക്കമായി

  • Post category:news
  • Reading time:1 min read
You are currently viewing എ.ബി.സി ഗ്രൂപ്പിൻ്റെ  എ.ബി.സി ഫൗണ്ടേഷന് തുടക്കമായി

കൊച്ചി: ടൈല്‍സ് സാനിറ്ററി രംഗത്തെ ഗ്ലോബല്‍ ബ്രാന്റായ എ.ബി.സി ഗ്രൂപ്പിന്റെ എ.ബി.സി ഫൗണ്ടേഷന്റെ സമാരംഭം കൊച്ചിയിലെ ടി.ജി.ആര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പ്രളയ നഷ്ടത്തില്‍ നാശനഷ്ടങ്ങള്‍ അനുഭവിച്ച ഗ്രൂപ്പിന്റെ 12 ജീവനക്കാര്‍ക്ക് അവരനുഭവിച്ച ദുരിതത്തിനനുസരിച്ചുള്ള ധനസഹായം നല്‍കി. പ്രളയ സമയത്ത് ഗ്രൂപ്പിന്റെ പ്രതിനിധികള്‍ ഏറണാകുളം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പ്രദേശങ്ങളിലെ ദുരിതം നേരിട്ട് മനസിലാക്കി ബാധിതര്‍ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രങ്ങള്‍, പ്രൊട്ടക്ടര്‍ ഷീറ്റുകള്‍, സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെടുന്ന സമയത്ത് വാഹനങ്ങളും ഡ്രൈവര്‍മാരെയും എത്തിച്ചു നല്‍കിയിരുന്നു. മേഖലയിലെ പ്രധാനപ്രശ്‌നം പ്രാഥമീക കൃത്യനിര്‍വഹണ സൗകര്യത്തിന്റെ അപര്യാപ്തതയാണെന്ന് മനസിലാക്കി 12 ഓളം പോര്‍ട്ടബിള്‍ ടോയ്‌ല്റ്റുകള്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ മുഖാന്തിരം പത്തനം തിട്ടയിലെ ജില്ലാ കലക്ടര്‍ക്ക് ഏല്‍പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പമ്പയിലും ഇതേ പോര്‍ട്ടബിള്‍ ടോയ്‌ല്റ്റുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രാഥമീക സംഭാവന എന്ന നിലയില്‍ 10 ലക്ഷം രൂപ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് ഗ്രൂപ് ചെയര്‍മാന്‍ മുഹമ്മദ് മദനി കൈമാറിയിരുന്നു.ഇതിനകം തന്നെ 50 ലക്ഷത്തിലധികം രൂപ എ.ബി.സി ഗ്രൂപ് പ്രളയബാധിതര്‍ക്ക് സഹായമായി നല്‍കിയിട്ടുണ്ട്. ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളെ ഏകോകിപ്പിച്ച് കൂടുതല്‍ മിഴിവാര്‍ന്ന പ്രവര്‍ത്തനം തുടങ്ങുക എന്ന ഉദ്ദേശത്തോടുകൂടിയാണ് എ.ബി.സി ഫൗണ്ടേഷന്‍ എന്ന ആശയത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ ഔദ്യോഗീക ഉദ്ഘാടനവും ലോഗോ പ്രകാശനവും ഒക്ടോബര്‍ 9 ന് കൊച്ചയില്‍ വച്ച് ഹൈബി ഈഡന്‍ എം.എല്‍.എ നിര്‍വഹിച്ചു. പ്രളയദുരിതാശ്വാസ ധനസഹായം ഐ.എം.എ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാന്‍ വിതരണം ചെയ്തു. എ.ബി.സി ഗ്രൂപ് ചെയര്‍മാന്‍ മുഹമ്മദ് മദനി അധ്യക്ഷനായി. ഗ്രൂപ് ഡയരക്ടര്‍മാരായ മുഹമ്മദ് ബഷീര്‍, മുഹമ്മദ് ജാബിര്‍, അബ്ദുല്‍ വാഹിദ്, ജുനൈദ്, എം ഹാരിസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി സുബേര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാര്‍ട്ടിന്‍ തായങ്കേരി ആശംസകള്‍ നേര്‍ന്നു. മാനേജര്‍ സി സുരേഷ് സ്വാഗതവും കൊച്ചയിലെ എ.ബി.സി എംപോറിയോ ഡയരക്ടര്‍ അബ്ദുല്‍ അനസ് നന്ദിയും പറഞ്ഞു.

0Shares