
മുൻഗണനേതര സബ്സിഡി ഇല്ലാത്ത വെള്ള കാർഡുടമകൾക്ക് (എ.പി.എൽ) അനുവദിച്ചിരുന്ന അരി സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു. ജനുവരിയിൽ പത്തു കിലോ അരി നൽകിയിരുന്ന സ്ഥാനത്ത് ഈ മാസം രണ്ടു കിലോ അരി നൽകിയാൽ മതിയെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിലൂടെ വ്യക്തമാക്കി.

സെപ്റ്റംബറിൽ 10 കിലോ, ഒക്ടോബറിൽ ഏഴു കിലോ, നവംബറിൽ അഞ്ചു കിലോ, ഡിസംബറിൽ ഏഴു കിലോ എന്നിങ്ങനെ വിതരണം ചെയ്തു കൊണ്ടിരുന്ന അരിയാണ് എ.പി.എല്ലുകാർക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. ജില്ലയ്ക്കു ലഭ്യമായ സ്റ്റോക്കിന്റെയും കൃത്യമായി കണക്കാക്കിയുള്ള ആവശ്യകതയുടെയും അടിസ്ഥാനത്തിൽ ആട്ടയുടെ വിതരണത്തോത് ഒന്ന് അല്ലെങ്കിൽ രണ്ട് കിലോയാക്കിയിട്ടുണ്ട്.
