എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നൽകി

  • Post category:news
  • Reading time:1 min read
You are currently viewing എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നൽകി

ആലത്തൂർ: ആലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് ലോക്സഭാ സ്ഥാനാർഥി രമ്യ ഹരിദാസ് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനെതിരെ പരാതി നൽകി. പൊന്നാനിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ എ. വിജയരാഘവൻ നടത്തിയ മോശം പരാമർശത്തിൽ ആലത്തൂർ ഡി.വൈ.എസ്പിയ്ക്കാണ് രമ്യ പരാതി നൽകിയത്.

തനിക്കെതിരെ നടക്കുന്ന ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണ് വിജയരാഘവന്‍റെ പരാമർശമെന്നും പരാതിയിൽ രമ്യ പറഞ്ഞു. കേവലം ഒരു ഖേദ പ്രകടനത്തിലൂടെ തീരുന്ന പ്രശ്നമല്ല ഇതെന്നും രമ്യ വ്യക്തമാക്കി. പരാതി നൽകാൻ ഷാഫി പറമ്പിൽ എം.എൽ.എ, ലതിക സുഭാഷ് തുടങ്ങിയ നേതാക്കളും രമ്യയ്ക്കൊപ്പമുണ്ടായിരുന്നു.

0Shares