എലികള്‍ നദിയുടെ കരകളില്‍ മാളവും കുഴികളും ഉണ്ടാക്കുമ്പോള്‍, നദി തീരം ദുര്‍ബലമാകുന്നു. തുടര്‍ന്ന് തീരം ഇടിഞ്ഞ് വെള്ളപ്പൊക്കമുണ്ടാകും, ബീഹാറിലെ പ്രളയക്കെടുതിക്ക് കാരണം എലികളാണെന്ന് ജലവിഭവമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing എലികള്‍ നദിയുടെ കരകളില്‍ മാളവും കുഴികളും ഉണ്ടാക്കുമ്പോള്‍, നദി തീരം ദുര്‍ബലമാകുന്നു. തുടര്‍ന്ന് തീരം ഇടിഞ്ഞ് വെള്ളപ്പൊക്കമുണ്ടാകും, ബീഹാറിലെ പ്രളയക്കെടുതിക്ക് കാരണം എലികളാണെന്ന് ജലവിഭവമന്ത്രി

പട്ന: ബീഹാറില്‍ കേടുതിവിതച്ച പ്രളയത്തിന് കാരണം എലികള്‍ ആണെന്ന വിചിത്രവാദവുമായി ബിഹാര്‍ ജലവിഭവമന്ത്രി ലലന്‍ സിംഗ്. തന്‍റെ വാദത്തിന് സാധുതപകരാന്‍ വേണ്ടി, എപ്രകാരമാണ് എലികള്‍ പ്രളയം ഉണ്ടാക്കുന്നത് എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ‘ എലികള്‍ നദിയുടെ കരകളില്‍ മാളവും കുഴികളും ഉണ്ടാക്കുമ്പോള്‍, നദി തീരം ദുര്‍ബലമാകുന്നു. തുടര്‍ന്ന് തീരം ഇടിഞ്ഞ് വെള്ളപ്പൊക്കമുണ്ടാകുന്നു.’ ഇതാണ് മന്ത്രിയുടെ സിദ്ധാന്തം.

കാംല ബലന്‍ നദി കരകവിഞ്ഞുള്ള പ്രളയത്തിന് പ്രധാനകാരണവും ഇതാണ്. കര്‍ഷകര്‍ ധാന്യങ്ങള്‍ നദിക്കരയില്‍ സൂക്ഷിക്കുന്നത് എലികളടക്കമുള്ള ജീവികളെ ആകര്‍ഷിക്കുന്നതായും മന്ത്രി പറഞ്ഞു. പ്രളയദുരന്തം നേരിടുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച മറച്ചുവെയ്ക്കാനാണ് ഇത്തരം യുക്തിഹീനമായ വാദങ്ങളുമായി രംഗത്തെത്തുന്നതെന്ന് ആര്‍. ജെ. ഡി വക്താവ്ശക്തി സിംഗ് യാദവ് ആരോപിച്ചു. മന്ത്രിയുടെ വാദത്തെ ബിജെപി എം. എല്‍. എയും ശക്തമായി എതിര്‍ത്തു. സംസ്ഥാനത്തെ അണക്കെട്ടുകളും നദിക്കരയകളും സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ ഉറപ്പു നല്‍കിയിട്ടുള്ളതാണ്. പിന്നെങ്ങിനെ എലികളെ കുറ്റപ്പെടുത്തുമെന്ന് ബി. ജെ. പി എം. എല്‍. എ മിതിലേഷ് തിവാരി ചോദിച്ചു.

 

ബിഹാറിലുണ്ടായ പ്രളയക്കെടുതിയില്‍ നാനൂറ്റി അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. വന്‍തോതില്‍ കൃഷിനാശവും, നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തിരുന്നു. സംസ്ഥാന ബി. ജെ. പി നേതൃത്വവും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.സംസ്ഥാനത്തെ അണക്കെട്ടുകളും പുഴകളുമെല്ലാം സുരക്ഷിതമാണെന്നാണ് സഭയില്‍ മന്ത്രി അറിയിച്ചത്. അപ്പോള്‍ എങ്ങനെ ഇവര്‍ക്ക് എലികളെ കുറ്റം പറയാന്‍ സാധിക്കുമെന്ന് ബി. ജെ. പി നേതാവ് മിതിലേഷ് തിവാരി ചോദിക്കുന്നു.

0Shares