മലപ്പുറം: എടപ്പാളില്‍ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. എടപ്പാള്‍ വട്ടംകുളം മഠത്തില്‍ വളപ്പില്‍ ബിജുവിന്റെ ഭാര്യ താര(27), ആറുവയസ്സുകാരിയായ മകള്‍ അമേഘ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. മകളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊടുത്തശേഷം സ്വയം തീക്കൊളുത്തുകയായിരുന്നു താര.
കുടുംബവഴക്കാണ് കാരണമെന്നാണ് കരുതുന്നത്. മൃതദേഹങ്ങള്‍ പൊന്നാനി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
എടപ്പാളില്‍ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു; കാരണം അറിഞ്ഞ പോലിസും അമ്പരന്നു