ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം; പി.എസ്.സി ചോദ്യ പേപ്പറുകള്‍ ഇനി മലയാളത്തിലും..

  • Post category:news
  • Reading time:1 min read
You are currently viewing ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം; പി.എസ്.സി ചോദ്യ പേപ്പറുകള്‍ ഇനി മലയാളത്തിലും..

തിരുവനന്തപുരം: പി.എസ്.സി ചോദ്യ പേപ്പറുകള്‍ മലയാളത്തിലാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി പി.എസ്.സി ചെയര്‍മാന്‍. പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് വരികയാണ്. മലയാളത്തില്‍ പരീക്ഷ നടത്തുന്നതില്‍ പി.എസ്‌.സിക്ക് എതിര്‍പ്പില്ലായെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഇംഗ്ലീഷിലെ അതേ നൈപുണ്യത്തില്‍ മലയാളത്തിലും ചോദ്യം തയാറാക്കേണ്ടത് കോളജ് അധ്യാപകരാണ്. എല്ലാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മാരുടേയും യോഗം ഉടൻ വിളിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ഇതോടെ എല്ലാ പി.എസ്‌.സി പരീക്ഷകളും ഇനി മലയാളത്തില്‍ എഴുതാൻ കഴിയും.

0Shares