ഉത്തേജകമരുന്നുപയോഗം; ക്രിക്കറ്റ് താരം യൂസഫ് പഠാന് 5 മാസത്തെ വിലക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഉത്തേജകമരുന്നുപയോഗം; ക്രിക്കറ്റ് താരം യൂസഫ് പഠാന് 5 മാസത്തെ വിലക്ക്

ദ്രുതവേഗതയില്‍ ബാറ്റു ചെയ്യുകയും ബൗളിംഗ് നിരയില്‍ തിളങ്ങി നിന്നതുമായ യുവ ക്രിക്കറ്റ് താരം യൂസഫ് പഠാനെ ഉത്തേജക മരുന്നടിച്ചതിന്‍റെ പേരില്‍ 5 മാസത്തേക്ക് വിലക്കി. 2016 മാര്‍ച്ചില്‍ ആഭ്യന്തര T-20 മത്സരത്തിലാണ് മരുന്ന് കഴിച്ചതായി മൂത്ര പരിശോധനയില്‍ വ്യക്തമായത്. അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളില്‍ 5 മാസക്കാലത്തേക്ക് പഠാന് കളിയ്ക്കാന്‍ കഴിയില്ല. മരുന്ന് മാറി കുത്തിവെച്ചതു കാരണമാണ് മൂത്രത്തില്‍ ടെര്‍ബ്യുട്ടലൈന്‍റെ അംശം കണ്ടെത്തിയതെന്ന് പഠാന്‍ വിശദീകരിച്ചു. ശ്വാസ നാളിയില്‍ അണുബാധ ഉണ്ടായതിനാലാണ് മരുന്ന് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

0Shares