കാസര്‍കോട്: ഇത് ഹിസ എന്ന മൂന്നരവയസുകാരി. കുഞ്ഞുമോള്‍ നാലാം വയസിലെ പിറന്നാള്‍ ആഘോഷിക്കാന്‍ ബന്ധുമിത്രാധികള്‍ നല്കിയ പണമൊക്കെ സ്വരൂപിച്ച് വെച്ചിരുന്നു. നാലു വയസാവുമ്പോള്‍ പുത്തനുടുപ്പും കേക്കും മിഠായികളുമായാണ് പിറന്നാളാഘോഷം സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ പ്രളയത്തിന്റെ തീവ്രത ടി.വി മാധ്യമങ്ങളിലൂടെ കണ്ടെ ആ പിഞ്ചുകുഞ്ഞിന്റെ മനസുമാറി. മൊബൈലിലെ വീഡിയോ കണ്ടും ഉപ്പ ഉമ്മയോട് ഇതിനെ പറ്റി സംസാരിക്കുന്നത് കേട്ടും ഉപ്പയോട് പറഞ്ഞു; ‘എനിക്കും അതുപോലെ സഹായിക്കണം’. അങ്ങനെ സ്വരുകൂട്ടിവെച്ച കാശ് എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ 2,070 രൂപ ഉണ്ടായിരുന്നു.
പിന്നെ മുസ്ലിം ലീഗിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ആ കുഞ്ഞുമോളും നിറഞ്ഞ സന്തോഷത്തോടെ ആ തുക കൈമാറി. ഇത് കണ്ടപ്പോള്‍ അവിടെ ചുറ്റും നിന്നവരുടെയും വീട്ടുകാരുടെയും മനസ് നിറഞ്ഞു. പൊതുപ്രവര്‍ത്തകനും മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സ്വദേശിയുമായ മാഹിന്‍ കുന്നിലിന്റെ മകളാണു ഹിസ മോള്.
ഈ കുഞ്ഞുമനസിൻ്റെ നന്മ കാണാതിരിക്കരുത്; ഹിസമോളുടെ നാലാം പിറാന്നാള്‍ ആഘോഷിക്കാന്‍ ഒരുക്കിയ പണം ഇനി ദുരിതാശ്വാസത്തിന്