
ഹൈദരാബാദ്: വനിത പോലീസിനെക്കൊണ്ട് മസ്സാജ് ചെയ്യിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തെലുങ്കാനയിലെ ഗാഡ്വാള്‍ ജില്ലയിലെ ജോഗുലമ്പ സ്‌റ്റേഷന്‍ എഎസ്‌ഐ ഹസ്സനാണ് വീഡിയോയില്‍. സംസ്ഥാനത്തെ പ്രാദേശിക മാധ്യമങ്ങള്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. യൂണിഫോം ധരിച്ച് വനിത പോലീസുകാരി മേലുദ്യോഗസ്ഥന്റെ പുറം തടവിക്കൊടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ വിവാദമായതോടെ തെലങ്കാന പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടുകഴിഞ്ഞു.
https://www.youtube.com/watch?time_continue=40&v=6bGlULZ8N-I
