വാഷിംങ്ടണ്‍: പല്ലു തേക്കാത്തതിന് മകളെ അമ്മ ചവിട്ടിക്കൊന്നു. അമേരിക്കയിലെ മേരിലാന്‍ഡിലെ ഗെയ്‌തേര്‍സ്ബര്‍ഗിലാണ് സംഭവം. ഐറിസ് ഹെര്‍നാന്‍ഡസ് റിവാസ് എന്ന 20 കാരിയാണ് മകളായ നോഹെലി അലക്‌സാന്‍ഡ്രയെ ചവിട്ടിക്കൊന്നത്. തലയ്‌ക്കേറ്റ ഗുരുതരമായ ക്ഷതത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

പല്ല് തേക്കാത്തതിനെ തുടര്‍ന്നുണ്ടായ വഴക്കിനിടയില്‍ താന്‍ മകളുടെ വയറ്റില്‍ ചവിട്ടിയെന്ന് ഐറിസ് പോലീസിനോട് വെളിപ്പെടുത്തി. ചവിട്ടേറ്റതിന്റെ ആഘാതത്തില്‍ കുട്ടി ചുമരില്‍ തലയിടിച്ച് വീണെന്നും അവര്‍ കുറ്റസമ്മതം നടത്തി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ അമ്മയായ ഐറിസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.