കാസര്‍കോട്: ഇ.വൈ.സി.സി എരിയാലിന്റെ നേതൃത്വത്തില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി കൈകോര്‍ത്ത് സൗജന്യ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. രോഗ നിര്‍ണ്ണയ ക്യാമ്പിനൊപ്പം ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സും ചര്‍ച്ചയും നടക്കും. മാര്‍ച്ച് 30, 31 തീയ്യതികളിലായി എരിയാലില്‍ വച്ച് നടക്കുന്ന ക്യാമ്പില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനങ്ങളാണ് ലഭ്യമാകുന്നത്.

വായ, തൊണ്ടയിലെ മുഴ, സ്തനാര്‍ബുധ പരിശോധന കൂടാതെ അത്യാധുനിക സൗകര്യമുള്ള ഹോസ്പിറ്റലുകളില്‍ മാത്രം ലഭ്യമായ ഗര്‍ഭാശയഗള സ്‌കാനിംഗും സൗജന്യമായി ക്യാമ്പില്‍ ഉണ്ടായിരിക്കുന്നതാണ്. മാര്‍ച്ച് 30ന് വൈകുന്നേരം 4 മണിക്ക് ബോധവല്‍ക്കരണ ക്ലാസ്സും മാര്‍ച്ച് 31ന് വെള്ളിയാഴ്ച്ച രാവിലെ 8 മുതല്‍ 12 മണി വരെ കാന്‍സര്‍ നിര്‍ണ്ണയ പരിശോധന നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു.