
മികച്ച ബിൽഡിംഗ് ഡിസൈനുള്ള അവാർഡായ ഇറ്റലിയിൽ നിന്നുമുള്ള ‘എ ഡിസൈൻ അവാർഡ്’ എബിസി എംപോറിയോ കൊച്ചിയുടെ ഡിസൈൻ നിർമ്മിതിക്ക് ലഭിച്ചു . ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഏറ്റവും മികച്ച ഡിസൈൻ അവാർഡുകളിൽ ഒന്നാണ് എ ഡിസൈൻ അവാർഡ് .

ഇറ്റലിയിലെ ഒപേറാ ഹൗസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ എബിസി എംപോറിയോ ഡിസൈൻ നിർമ്മാതാക്കളായ ATMOF ആർക്കിടെക്ട് ബാംഗ്ലൂരിന്റെ ഫൗണ്ടർമാരും ആർക്കിടെക്ടുമാരുമായ മുഹമ്മദ് ഫവാസും , അരുൺ തിലകും ഏറ്റുവാങ്ങി . എബിസി എംപോറിയോ കൊച്ചി ഡിസൈന്‍ ലഭിക്കുന്ന അഞ്ചാമത്തെ മികച്ച അംഗീകാരമാണ് ആണ് ഈ അവാർഡ് .
