ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പരാച്ചിനാറിലെ ഈദ്ഗാഹ് മാര്‍ക്കറ്റിനുള്ളില്‍ വന്‍ സ്‌ഫോടനം. ഇന്നു രാവിലെയുണ്ടായ സ്‌ഫോടത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 50 ലധികം പേര്‍ക്ക് പരിക്കേറ്റു. ഈദ്ഗാഹ് മാര്‍ക്കറ്റിലെ സബ്‌സി മന്ദിയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കപ്പെടുന്നു. 2016 ലും സമാന രീതിയില്‍ ഈദ്ഗാഹ് മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 25 പേരാണ് കൊല്ലപ്പെട്ടത്.

