ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ പുതുവല്‍സരാഘോഷങ്ങള്‍ക്കിടെ നിശാക്ലബിലുണ്ടായ വെടിവയ്പ്പില്‍ 35 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്കു പരിക്കേറ്റു. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്.

സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമി പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ വധിച്ച ശേഷമാണ് ക്ലബിനുള്ളില്‍ പ്രവേശിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. വെടിവെപ്പ് നടത്തിയ അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

