ഇഷ്ടപ്പെട്ടവരെ കാണാനുള്ള സ്വാതന്ത്ര്യം കിട്ടിയില്ല; കോളേജ് തടവറയാണോ എന്ന് രണ്ട് ദിവസം കൂടി കഴിഞ്ഞ് പറയാം: ഹാദിയ

  • Post category:news
  • Reading time:1 min read
You are currently viewing ഇഷ്ടപ്പെട്ടവരെ കാണാനുള്ള സ്വാതന്ത്ര്യം കിട്ടിയില്ല; കോളേജ് തടവറയാണോ എന്ന് രണ്ട് ദിവസം കൂടി കഴിഞ്ഞ് പറയാം: ഹാദിയ

സേലം: ഇഷ്ടപ്പെട്ടവരെ കാണാനുള്ള സ്വാതന്ത്ര്യം കിട്ടിയില്ലെന്ന് ഹാദിയ. കോളേജില്‍ വന്നതില്‍ സന്തോഷമുണ്ട്. ഷെഫിന്‍ ജഹാനെ ഫോണില്‍ വിളിച്ച് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഹാദിയ പറഞ്ഞു. കോളേജില്‍ ആരെയൊക്കെ കാണാനാകുമെന്ന് അറിയില്ല. രണ്ട് ദിവസം കൂടി കഴിഞ്ഞാലേ കോളേജിലെ അവസ്ഥ എന്താണെന്ന് പറയാനാകൂ.

ഷെഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണെന്നോ അല്ലെന്നോ സുപ്രീംകോടതി പറഞ്ഞിട്ടില്ല. അദ്ദേഹത്തെ കാണാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ ഇന്നു വീണ്ടും ശ്രമിക്കും. മാതാപിതാക്കള്‍ക്ക് തന്നെ കാണാന്‍ അനുമതിയുണ്ടെന്നും ഹാദിയ പറഞ്ഞു.ക്യാമ്പസില്‍ ഷെഫിന് ഹാദിയയെ കാണാന്‍ കോളെജ് ഡീന്‍ അനുമതി നല്‍കിയിട്ടുണ്ട്.

0Shares