ഇറക്കം കുറഞ്ഞ പാവാട ധരിക്കരുത്; കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് അധികൃതരുടെ നിര്‍ദ്ദേശം; കാല്‍പാദം വരെയുള്ള വസ്ത്രം ധരിച്ചും മുഖം മൂടിയും വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം

  • Post category:news
  • Reading time:1 min read
You are currently viewing ഇറക്കം കുറഞ്ഞ പാവാട ധരിക്കരുത്; കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് അധികൃതരുടെ നിര്‍ദ്ദേശം; കാല്‍പാദം വരെയുള്ള വസ്ത്രം ധരിച്ചും മുഖം മൂടിയും വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം

 

മുംബൈ: വിദ്യാര്‍ത്ഥിനികള്‍ ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്ന കോളേജ് അധികൃതരുടെ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം. മുംബൈയിലെ ജെ. ജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് അധികൃതരുടെ സദാചാരപ്രയോഗം. നിര്‍ദ്ദേശത്തിനെതിരെ കാല്‍പാദം വരെയുള്ള വസ്ത്രം ധരിച്ചും മുഖം മൂടിയുമാണ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസത്തെ ഹോളിക്ക് പിന്നാലെയാണ് അധികൃതര്‍ ഇത്തരത്തിലൊരു നിബന്ധന വച്ചതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ഇറക്കം കുറ‍ഞ്ഞ പാവാടക്ക് പുറമേ, ആഘോഷ സമയങ്ങളില്‍ പുരുഷന്മാരുടെ അടുത്ത് ഇരിക്കരുതെന്നും രാത്രി 10 മണിയാകുമ്പോള്‍ ഹോസ്റ്റലില്‍ എത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

കോളേജ് അധികൃതരായ ഡോക്ടര്‍ അജയ് ചന്ദന്‍വാലേയും വാര്‍ഡന്‍ ശില്‍പ്പ പാട്ടീലും ചേര്‍ന്നാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. തങ്ങള്‍ക്ക് ഇഷ്ട്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് പുതിയ നിര്‍ദ്ദേശമെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ഇന്നലത്തെ പ്രതിഷേധത്തിന് പിന്നാലെ വിദ്യാര്‍ത്ഥിനികള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നത് മാത്രമാണ് തന്‍റെ സന്ദേശം എന്നും ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ ചില പ്രശ്നങ്ങളുണ്ടായി. പുതിയ നിര്‍ദ്ദേശത്തില്‍ വിദ്യാര്‍ത്ഥിനികള്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടെങ്കില്‍ സംസാരിക്കാന്‍ തയ്യാറാണെന്നും അധികൃതര്‍ പറഞ്ഞു.

0Shares